എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷം. വലിയ വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പോലീസ് വലിയ  തോതിലുള്ള നിയന്ത്രണത്തിലാണ് എം.സി റോഡില്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഭാരം കയറ്റി വന്ന ലോറിയും റോഡിലെ വള്ളത്തില്‍ കുടുങ്ങിയിരുന്നു.  വാഹനങ്ങളുടെ സൈലന്‍സറുകളില്‍ വെള്ളം കയറി നിരവധി വാഹനങ്ങള്‍ തകരാറിലായിരുന്നു. മാത്രമല്ല വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോയതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും നഷ്ടപ്പെട്ടു.

തിരുവല്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളും വെള്ളത്തിലാണ്. ആറന്മുളയില്‍ കയറിയ വെള്ളം സാധാരണ ഗതിയില്‍ തിരുവല്ല ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇതിനാല്‍ തന്നെ തിരുവല്ലയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഇനിയും ഉയരുവാനുള്ള സാധ്യത ഏറെയാണ്‌. തിരുവല്ലയില്‍ എം.സി റോഡില്‍ കയറിയ വെള്ളം ഇനി എപ്പോള്‍ ഇറങ്ങുമെന്ന് ആര്‍ക്കും പറയുവാന്‍ സാധികാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ക്ക് അടക്കം സര്‍വീസ് നടത്തുവാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്.

സാധാരണ രീതിയില്‍ എം.സി റോഡില്‍ വെള്ളം കയറിയാല്‍ പെട്ടന്ന് തന്നെ ഇറങ്ങി പോവുകയും ഗതാഗതം സാധാരണ ഗതിയില്‍ എത്തുകയും ചെയ്യുമായിരുന്നു.വര്‍ഷങ്ങളായി മഴക്കാലത്ത് ഈ റോഡില്‍ വെള്ളം കയറുന്നത് പതിവാണ്. എന്നാല്‍ ഈ തവണ വെള്ളം ഇറങ്ങുവാന്‍ വളരെയധികം സമയം വേണ്ടി വരുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡ്‌ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് കാരണമെന്നും ഈ വിഷയം അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തിരുവല്ല എം.എല്‍.എ വര്‍ഗ്ഗീസ് മാമ്മന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...