ഗുരുവായൂരിൽ ഏകാദശി വിളക്ക് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ഒരുമാസം നീളുന്ന വിളക്കാഘോഷം തുടങ്ങി. പാലക്കാട് അലനല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലായിരുന്നു ആദ്യദിവസത്തെ വിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തിന് പതിനായിരത്തോളം ദീപങ്ങള്‍ തെളിച്ചു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശിക്ക് മുന്നോടിയായി 30 ദിവസം വിളക്ക് നടത്തുന്നത്.

ചൊവ്വാഴ്ച എഴുത്തച്ഛന്‍ സണ്‍സ് വക നെയ് വിളക്കാണ്. ബുധനാഴ്ച ക്ഷേത്രം പത്തുകാരുടെ വകയാണ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏകാദശി വിളക്ക് ചടങ്ങ് മാത്രമായിരുന്നു. ഇത്തവണ കാഴ്ചശീവേലിക്കും വിളക്ക് എഴുന്നള്ളിപ്പുകള്‍ക്കും മൂന്ന് ആനകള്‍ അണിനിരക്കും. ഡിസംബര്‍ 14നാണ് ഏകാദശി. ക്ഷേത്രത്തിൽ ബിംബശുദ്ധി ചടങ്ങുകൾ നടന്നു. ശീവേലിക്കുശേഷമാണ് അഭിഷേകങ്ങൾ നടന്നത്. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച ഉച്ചപ്പൂജക്ക് 25 കലശം അഭിഷേകം ചെയ്യും. ഒരുവർഷം മുമ്പ് തീപിടിത്തമുണ്ടായ ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പുനരുദ്ധാരണം പൂർത്തിയായി. ചൊവ്വാഴ്ച മുതൽ തിടപ്പള്ളിയിൽ നിവേദ്യങ്ങൾ തയ്യാറാക്കാൻ തുടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...