സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിച്ചു. ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ. സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) ഷാജി ജോണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ ബിനു കെ. സാം, സോണി സി. കോശി, വി. ബിനു, കെ. സുലോചന, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി. റീന, ബി. രേണുക, എസ്. ഷൈല, ഇ. എസ്. സിമി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പട്ടികജാതി/പട്ടികവര്‍ഗ) എസ്. വിമലകുമാരി, സംഘം പ്രതിനിധികളായ പ്രസാദ് മാത്യു, ഗോപകുമാര്‍, ജില്ലയിലെ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍, സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സഹകാരികള്‍, സംഘം ജീവനക്കാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് വഴി സഹകരണ മേഖലയില്‍ നടപ്പാക്കുന്ന സഹകരണ അംഗസമാശ്വാസ പദ്ധതി പ്രകാരം സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ മാരകരോഗ ബാധിതര്‍ (അര്‍ബുദം, വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായികൊണ്ടിരിക്കുന്നവര്‍, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവര്‍, കരള്‍ സംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ചവര്‍, ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍), വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍, മാതാപിതാക്കള്‍ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പദ്ധതി പ്രകാരം ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നുള്ള 12 സഹകരണ ബാങ്കുകള്‍/സംഘങ്ങളില്‍ നിന്നുള്ള 56 അംഗങ്ങള്‍ക്ക് 11,90,000 രൂപ (പതിനൊന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ) അനുവദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...