Thursday, March 28, 2024 7:11 pm

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പുറത്താക്കി. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയാണ് ഷിന്‍ഡെയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ശിവസേന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഭരണപ്രതിസന്ധി അവസാനിച്ചതോടെ ശിവസേനയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരുമെല്ലാം സ്വന്തമാക്കാനുള്ള അവകാശവാദവുമായി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത ശിവസേനാ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.

Lok Sabha Elections 2024 - Kerala

ചൊവ്വാഴ്ച ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് സേനയുടെ നടപടി. മന്ത്രിമാരുടെ വകുപ്പ് വിഭജനം, സ്പീക്കര്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടങ്ങളിലേക്ക് മന്ത്രിസഭ കടക്കാനിരിക്കെയാണ് ഉദ്ദവ് താക്കറെ പാര്‍ട്ടി അധ്യക്ഷന്റെ അധികാരം ഉപയോഗിച്ച്‌ ഷിന്‍ഡെയെ പുറത്താക്കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയനീക്കങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

പ്രഖ്യാപനം വന്ന വ്യാഴാഴ്ച രാത്രി തന്നെ ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ഫഡ്നാവിസ് മുഖ്യമന്ത്രിയാവുമെന്നാണ് കരുതിയിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചായിരുന്നു പ്രഖ്യാപനം. മന്ത്രിസഭയുടെ ഭാഗമായും താനുണ്ടാകില്ലെന്ന് വ്യാഴാഴ്ച വൈകീട്ട് ഷിന്‍ഡെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ബി.ജെ.പി ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

രണ്ടര വര്‍ഷം പിന്നിട്ട ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാവികാസ് അഗാഡി സഖ്യസര്‍ക്കാരില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചാണ് രണ്ട് ആഴ്ച മുന്‍പ് ഒരു സംഘം എം.എല്‍.എമാരുമായി ഷിന്‍ഡെ ഗുജറാത്തിലെ സൂറത്തിലേക്ക് പറന്നത്. പിന്നാലെ, ഇവരെ തിരിച്ചെത്തിക്കാനും പ്രതിസന്ധി മറികടക്കാനും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെയും ഉദ്ദവ് താക്കറെയുടെയും നേതൃത്വത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ നടന്നെങ്കിലും പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. കൂടുതല്‍ എം.എല്‍.എമാരെ ശിവസേന ക്യാംപില്‍നിന്ന് അടര്‍ത്തിയെടുത്ത് ഷിന്‍ഡെ അസമിലെ ഗുവാഹത്തിയിലേക്ക് പറന്നു. തുടര്‍ന്ന് വ്യാഴാഴ്ച വരെ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നായിരുന്നു ഷിന്‍ഡെ വിമതവിപ്ലവത്തിന് നേതൃത്വം നല്‍കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’ : മുഖ്യമന്ത്രി

0
തിരുവനന്തപുരം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി...

അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിക്കാം

0
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു അപേക്ഷിക്കാം....

ചൂടുകുരു മുതല്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരെ ; വേനലില്‍ പിടിമുറുക്കി ത്വക്ക് രോഗങ്ങള്‍

0
ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയര്‍പ്പും കാരണം...

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കമലേഷ്‌കുമാര്‍ മീണ ഐആര്‍എസ് ചുമതലയേറ്റു

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും...