ആലുവ പുളിഞ്ചുവട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ : നഗരസഭ 22ാം വാര്‍ഡായ പുളിഞ്ചോട്ടില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി വിദ്യ ബിജു, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ.കവിത, എന്‍.ഡി.എ സ്ഥാനാര്‍ഥി പി.ഉമ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സിറ്റിങ് കൗണ്‍സിലറായിരുന്ന ജെബി മേത്തര്‍ ഹിഷാം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. സൂക്ഷ്മപരിശോധന നാലിന് നടക്കും.

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ആറുമാണ്. 21ന് വോട്ടെടുപ്പും 22ന് രാവിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. മുനിസിപ്പല്‍ ഓഫിസില്‍ പത്രിക സമര്‍പ്പിക്കാനായിരുന്നു എല്‍.ഡി.എഫ് തീരുമാനം. എന്നാല്‍, പത്രിക സ്വീകരിക്കേണ്ട സൂപ്രണ്ടിന്‍റെ സീല്‍ ഉള്‍പ്പെടെ തയാറായിട്ടില്ലെന്ന് നഗരസഭ പി.എ ടു സെക്രട്ടറി എം. വസന്തന്‍ അറിയിച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് ഡി.ഇ.ഒ ഓഫിസില്‍ പത്രിക സമര്‍പ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...