എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കി​ല്ല.

ജില്ലയിലാകെ അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വി​വാ​ഹം, ശ​വ​സം​സ്കാ​രം എ​ന്നി​വ​യ്‌ക്കൊ​ഴി​കെ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളോ കൂ​ടി​ച്ചേ​ര​ലു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​വാ​ഹം, ശ​വ​സം​സ്കാ​രം എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി 20 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം.

അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ല്‍ എ​ന്നി​വ​യ്‌ക്കൊ​ഴി​കെ ആ​ളു​ക​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു പോ​കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പോ​ലീ​സ് ഏ​ര്‍​പ്പെ​ടുത്തും.

ശനിയാഴ്ച രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും. ഒ​ക്ടോ​ബ​ര്‍ 31 അ​ര്‍​ദ്ധ​രാ​ത്രി വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടു ജി​ല്ല​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് 1,096 പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് 1,042 പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ട്ടു​മു​ന്‍​പു​ള്ള ദി​വ​സ​വും ആ​യി​ര​ത്തി​ന് അ​ടു​ത്താ​യി​രു​ന്നു ര​ണ്ടു ജി​ല്ല​ക​ളി​ലും പോ​സി​റ്റീ​വ് കേ​സു​ക​ള്‍. ജി​ല്ല​യി​ലു​ട​നീ​ളം രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...