Tuesday, July 8, 2025 5:17 pm

ഉമ തോമസിനെ അംഗീകരിക്കില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസ് ഐ, എ ഗ്രൂപ്പുകളുടെ എതിര്‍പ്പ് തള്ളി കെ.സുധാകരന്‍ നിശ്ചയിച്ച ഉമ തോമസ് തന്നെ സ്ഥാനാര്‍ഥിയായതോടെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നതിന് തൊട്ടുമുമ്പ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍തന്നെ സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവന്നു. പരസ്യപ്രതികരണം ഒഴിവാക്കാന്‍ വൈകിട്ട് ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ചെങ്കിലും ഡൊമിനിക് വഴങ്ങിയിട്ടില്ല. അതിനിടെ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ എം.ബി മുരളീധരനും സ്ഥാനാര്‍ഥിക്കെതിരെ പരസ്യമായി രംഗത്തുവന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ രംഗത്തുവരുമെന്നാണ് സൂചന.

കുടുംബവാഴ്ചയ്ക്ക് പി.ടി തോമസ് എതിരായിരുന്നു എന്ന് ആഴ്ചകള്‍ക്കുമുമ്പ് പരസ്യമായി പറഞ്ഞ ഡൊമിനിക് പ്രസന്റേഷന്‍ ‘സഹതാപംമാത്രം നോക്കിയാല്‍ പോരാ സാമുദായികസമവാക്യവും നോക്കണം’ എന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ച ദിവസം പ്രതികരിച്ചത്. മണ്ഡലത്തില്‍നിന്നുള്ള ഡിസിസി ജനറല്‍ സെക്രട്ടറിയായ തന്നോടോ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരോടോ 11 മണ്ഡലം പ്രസിഡന്റുമാരോടോ ആലോചിക്കാതെ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത് അംഗീകരിക്കില്ലെന്നാണ് എം.ബി മുരളീധരന്‍ ചാനലുകളോട് പറഞ്ഞത്.

തങ്ങളുടെ സീറ്റ് തന്റെ അക്കൗണ്ടിലാക്കുകയാണ് സുധാകരന്‍ ചെയ്തതെന്നാണ് തുടക്കംമുതല്‍ എ ഗ്രൂപ്പിന്റെ പരാതി. ജില്ലയിലെ നേതാക്കളുമായി ആലോചിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പ്രവര്‍ത്തിക്കാനും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മാത്രമേ ഉണ്ടാകൂ എന്ന് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന്‍ കെപിസിസി നേതൃയോഗത്തില്‍ തുറന്നടിച്ചിരുന്നു. തെരഞ്ഞെടുപ്പുകമ്മിറ്റി ചേരാതെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച രീതിയില്‍ ഐ ഗ്രൂപ്പിലെ എംഎല്‍എമാരും വനിതാ നേതാക്കളും കടുത്ത പ്രതിഷേധത്തിലാണെങ്കിലും തങ്ങളുടെ സീറ്റല്ലാത്തതിനാല്‍ പരസ്യപ്രതികരണത്തിനില്ല എന്ന നിലപാടിലാണവര്‍.

ഐ ഗ്രൂപ്പിന്റെ ഡിസിസി പ്രസിഡന്റ് സ്ഥാനം വിശ്വസ്തന് നല്‍കിയ വി.ഡി സതീശന്റെ നിലപാടില്‍ പഴയ ഐ ഗ്രൂപ്പ് നേതാക്കള്‍ നേരത്തേതന്നെ കടുത്ത പ്രതിഷേധത്തിലാണ്. ജെബി മേത്തറിനെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചതില്‍ എതിര്‍പ്പുള്ള ജില്ലയിലെ മഹിളാ കോണ്‍ഗ്രസ് നേതാക്കളും ഡൊമിനിക് പ്രസന്റേഷന്റെ പരസ്യപ്രതിഷേധത്തിന് രഹസ്യമായി പിന്തുണ നല്‍കിയിരുന്നു.

ഉമ തോമസിനെ അംഗീകരിക്കില്ല: 
ഡിസിസി ജനറല്‍ സെക്രട്ടറി
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം തെറ്റായ തീരുമാനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി മുരളീധരന്‍. മണ്ഡലത്തിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ ഉമ തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനുള്‍പ്പെടെ ഏഴ് ജില്ലാ ഭാരവാഹികളും 11 മണ്ഡലം പ്രസിഡന്റുമാരുമായി നേതൃത്വം കൂടിയാലോചിച്ചില്ല. 40 പേരുമായി ചര്‍ച്ച നടത്തിയെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഇവരാരൊക്കെയാണെന്ന് വ്യക്തമാക്കണം. സെമി കേഡര്‍ പാര്‍ടിയെന്നാല്‍ മുകളില്‍നിന്ന് പറയുന്നത് മുഴുവന്‍ അതേപടി അനുസരിക്കണമെന്നാണോ. സജീവപ്രവര്‍ത്തകര്‍ക്ക് അര്‍ഹതപ്പെട്ടതാണ് സ്ഥാനാര്‍ഥിത്വം. 48 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്നെപ്പോലുള്ളവരെ വിശ്വാസത്തിലെടുക്കാത്ത പ്രസ്ഥാനത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും എം.ബി മുരളീധരന്‍ ചോദിച്ചു. പി.ടി തോമസ് തൃക്കാക്കരയില്‍ ആദ്യമായി മത്സരിച്ചതുമുതല്‍ പാലാരിവട്ടത്ത് പി.ടി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാറുള്ളത് മുരളീധരനായിരുന്നു.

സഹതാപംകൊണ്ട് ജയിക്കില്ല : ഡൊമിനിക് പ്രസന്റേഷന്‍
തൃക്കാക്കരയില്‍ സഹതാപംകൊണ്ട് ജയിക്കാനാകില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. രാഷ്ട്രീയനിലപാടുകള്‍ ചര്‍ച്ചചെയ്യുന്ന തൃക്കാക്കരയില് സാമുദായികസമവാക്യം പരിഗണിച്ചില്ലെങ്കില്‍ വിപരീതഫലം വരും. സ്ഥാനാര്‍ഥിനിര്‍ണയത്തെപറ്റി വാര്‍ത്തകള്‍ക്കപ്പുറം അറിവില്ല. കെ വി തോമസ് നിലവില്‍ എഐസിസി അംഗമാണ്. ഉപതെരഞ്ഞെടുപ്പായതിനാല്‍ ഒരാള്‍ മാറിയാല്‍പ്പോലും ഫലത്തെ ബാധിക്കും. ആരെയും പിണക്കാതെ ഒരുമിച്ചുനിര്‍ത്തിയാല്‍ ജയിക്കാനാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.

സ്ഥാനാര്ഥി നിര്ണയ യോ​ഗത്തിന് തൊട്ടുമുമ്ബായിരുന്നു മുന്‍മന്ത്രിയായ ഡൊമിനിക് പ്രസന്റേഷന്റെ പ്രതികരണം. പി ടി തോമസ് എന്നും കുടുംബവാഴ്ചയ്ക്ക് എതിരായിരുന്നുവെന്ന് ആഴ്ചകള്‍ക്കുമുമ്പ് ചാനല്‍ ചര്‍ച്ചയിലും ഡൊമിനിക് പറഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട് ആലോചിക്കാതെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കരുതെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് ഗ്രൂപ്പുനേതാക്കളുമായി ആലോചിക്കാതെ കെ.സുധാകരനും വി.ഡി സതീശനും തട്ടിയെടുക്കുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ പ്രതികരണങ്ങള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള...

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ...

സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം : നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച്...