പി.എം കിസാന്‍ സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹര്‍ ; പണം ഉടന്‍ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ പി.എം കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തല്‍. ഇതില്‍ 21,018 പേര്‍ ആദായനികുതി അടയ്ക്കുന്നവരാണ്. അര്‍ഹതയില്ലാത്തവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 31 കോടിയില്‍ 4.90 കോടി മാത്രമാണ് ഇതുവരെ തിരിച്ചുകിട്ടിയത്. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ വീതമാണ് നല്‍കിയത്. 37.2 ലക്ഷം പേരാണ് കേരളത്തില്‍ പി.എം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.

അനര്‍ഹരില്‍ നിന്ന് തുക തിരിച്ചു പിടിക്കുന്നതിന്. ഫീല്‍ഡ്‌ലെവല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ലാന്‍ഡ്‌ റെക്കാഡില്‍ ഫെബ്രുവരി ഒന്നിന് നിശ്ചിത കൃഷിഭൂമി കൈവശമുള്ളവര്‍ക്കു മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. അനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും, നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...