അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH അംഗീകാരം

For full experience, Download our mobile application:
Get it on Google Play

അടൂർ: ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH (6th Edition) അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം ആഭ്യന്തര-വിജിലൻസ് വകുപ്പു മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിച്ചു. ആശുപത്രിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതാണെന്നും അതിനുള്ള സംവിധാനവും സാഹചര്യങ്ങളും ഉണ്ടാവുകയെന്നതു പരമ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അടൂരിലെ പള്ളിക്കൽ പോലെയുള്ള ഒരു ഗ്രാമ പ്രദേശത്തു ഏറ്റവും ആധുനികവും അന്തർദേശീയ നിലവാരമുള്ളതുമായ ലൈഫ് ലൈൻ പോലെയുള്ള ആശുപത്രി ഒരു അനുഗ്രഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ നിയമസഭാംഗങ്ങളായ ശ്രീ പഴകുളം മധു, ശ്രീ സി. വി. ശാന്തകുമാർ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനമ്മ റോയ്; അടൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി റീനാ സാമുവൽ; ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി; പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനി ലാൽ; പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദിനരാജ് സി. ആർ.; ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ശ്രീനാദേവി കുഞ്ഞമ്മ; ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി മായ ഉണ്ണികൃഷ്ണൻ; പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എ. പി. സന്തോഷ്; ഐ.എം.എ. അടൂർ പ്രസിഡന്റ് ഡോ. തോമസ് മുതലാളി എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ സ്വാഗതം ആശംസിക്കുകയും, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

നഴ്സിംഗ് സർവീസസ്, ക്വാളിറ്റി & അക്രഡിറ്റേഷൻ ഡയറക്ടർ ശ്രീമതി വിജയലക്ഷ്മി അച്യുതൻ നായർ NABH അക്രെഡിറ്റേഷനേപ്പറ്റി സംസാരിച്ചു. ഡയറക്ടർ ഡോ. മാത്യു പാപ്പച്ചൻ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു.കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ബോധവൽക്കരണ പ്രചാരണമായ ‘തൂഫാൻ’ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലൈഫ് ലൈൻ ഹോസ്പിറ്റൽ തയ്യാറാക്കിയ പ്രത്യേക പ്രമേയം ലൈഫ് ലൈൻ സിഇഒ ഡോ. ജോർജ് ചാക്കച്ചേരി അവതരിപ്പിച്ചു. ലഹരിക്കടിമകളായിട്ടുള്ളവരുടെ പുനരധിവാസത്തിനായുള്ള ചികിത്സയും മറ്റും നടത്തുന്നതിനു ‘തൂഫാൻ കെയർ ‘ പദ്ധതിയിൽ ലൈഫ് ലൈൻ ആശുപത്രിയെ ഉൾപെടുത്തിയിട്ടുള്ളതായി ആഭ്യന്തര മന്ത്രി പ്രമേയാവതരണത്തിനു ശേഷം അറിയിച്ചു.

പരിപാടിയുടെ ഭാഗമായി രാവിലെ “Healthcare in Kerala – The Art, Science & Reality” എന്ന വിഷയത്തിൽ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. സാജൻ അഹമ്മദ് Z പ്രത്യേക പ്രഭാഷണം നടtത്തി.രോഗികേന്ദ്രിതമായ ആരോഗ്യപരിചരണം, രോഗിസുരക്ഷ, ധാർമ്മികമായ ചികിത്സാരീതികൾ, അന്തർദേശീയ നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ, നിരന്തര ഗുണനിലവാര മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനം, അണുബാധ നിയന്ത്രണം, സുരക്ഷിതമായ ക്ലിനിക്കൽ സംവിധാനങ്ങൾ, മികച്ച ഭരണനിർവഹണം എന്നിവയിൽ ആശുപത്രി കൈവരിച്ച മികവിനുള്ള ദേശീയ അംഗീകാരമാണ് ഈ NABH (National Accreditation Board for Hospitals & Healthcare Providers) Accreditation.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....