വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍ ; ഇരുവരും വ്യവസായികളുടെ മക്കള്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. പേരൂര്‍ പച്ചപാളയത്തെ പ്രൈവറ്റ് കോളജില്‍ മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥികളായ പ്രസാദ്, ഇയാളുടെ കാമുകിയായ തേജസ്വിനി എന്നിവരാണ് പോലീസ് പിടിയിലായത്. പ്രദേശത്ത് ആടുകളെ മേയ്‌ക്കുകയായിരുന്ന തൊണ്ടാമുത്തൂര്‍ സ്വദേശി കാളിഅമ്മാളിന്റെ അഞ്ചര പവന്‍ വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു അറസ്റ്റിനു ആസ്പദമായ സംഭവം നടന്നത്.

സ്‌കൂട്ടറിലെത്തിയ പ്രതികള്‍ വിലാസം ചോദിക്കാനെന്ന വ്യാജേന കാളിഅമ്മാളിന്റെ  അടുത്തെത്തി. ഈസമയം തേജസ്വിനി ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മേല്‍വിലാസം ചോദിക്കുന്നതിനിടെ പുറകിലിരുന്ന പ്രസാദ് മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു. കാളിഅമ്മാളിന്റെ  പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനത്തിന്റെ  രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും മാതാപിതാക്കള്‍ വ്യവസായികളാണ്. ഓണ്‍ലൈന്‍ വാതുവെയ്പ്പ് വഴി പ്രസാദിന് അടുത്തിടെ വന്‍തുക നഷ്‌ടമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മോഷണം പദ്ധതിയിട്ടത്. ഏതാനും മാസം മുന്‍പ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടുവെന്ന് പ്രസാദിന്റെ  അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസാദാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ചതെന്ന് മനസിലായതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ചെലവിനുള്ള പണം കണ്ടെത്തുന്നതിനും പ്രസാദിന്റെ  കടബാധ്യതകള്‍ തീര്‍ക്കുന്നതിനുമാണ് പ്രതികള്‍ മാല മോഷ്‌ടിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളില്‍ നിന്നും പോലീസ് സ്വര്‍ണമാല കണ്ടെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...