റാന്നി സര്‍വീസ് സഹകരണ ബാങ്കിന്റെ സീനിയര്‍ സിറ്റിസന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സര്‍വീസ് സഹകരണ ബാങ്കിന്റെ സീനിയര്‍ സിറ്റിസന്‍ കൗണ്ടര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിനോയ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. റാന്നി സഹകരണ ബാങ്കിലെ ഇടപാടുകാരില്‍ ഏകദേശം 4,000 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫിസില്‍ എത്തിയാണ് അവരെല്ലാം ബാങ്ക് ഇടപാടുകള്‍ നടത്തുന്നത്. പലര്‍ക്കും കയറിയിറങ്ങാന്‍ ബുദ്ധിമുട്ടാണ്. സഹകാരികളുടെയും മറ്റ് ഇടപാടുകാരുടെയും നിര്‍ദേശം ഉള്‍ക്കൊണ്ടാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി താഴത്തെ നിലയില്‍ കൗണ്ടര്‍ തുറക്കാന്‍ ഭരണസമിതി തീരുമാനിച്ചത്.

റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍ പ്രസാദ്, സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ വി.ജി അജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി, അംഗം ശശികല രാജശേഖരന്‍, ഭരണസമിതിയംഗങ്ങളായ ജോജോ കോവൂര്‍, കെ.സി ഉണ്ണിട്ടന്‍, എ.വി ജോണ്‍, എം.കെ രാമചന്ദ്രന്‍ നായര്‍, വി.കെ വാസുദേവന്‍, കെ.വി ലാല്‍, സി.ഗോപിനാഥപിള്ള, എം.കെ രത്‌നമ്മ, ഷീജ ജോയി, സെക്രട്ടറി സി.എന്‍ രാജന്‍, എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...