രാജി വിവാദത്തിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി ; പ്രചാരണം ശക്തമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി വെച്ചതിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിയില്‍ നീക്കം നടക്കുന്നെന്നാണ് വിവരം. രാജി വെച്ചെങ്കിലും ധര്‍മേന്ദ്ര പ്രധാന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ബിജെപി പക്ഷം. ധര്‍മേന്ദ്ര പ്രധാന്‍ സ്വയം രാജിവെച്ചതെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. ധര്‍മേന്ദ്ര പ്രധാന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാകും പ്രചരണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവെന്നാണ് കേന്ദ്ര മന്ത്രിമാരുടെ പ്രചരണം.

വിപുലമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനം, പൊതുജീവിതത്തിലെ ഉന്നതമായ സത്യസന്ധതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മാതൃകയാണ്. ഈ തീരുമാനത്തില്‍ പാര്‍ട്ടി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ നിതിന്‍ നബില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലയളവിനെ പതിറ്റാണ്ടുകള്‍ നീണ്ട പൊതുസേവനത്തിന്റെ സാക്ഷ്യപത്രമാണെന്ന് വിവരിച്ചായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതിരോധം. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതും യുവാക്കളുടെ ഭാവിയെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...