ബഡ്ജറ്റ് ടൂറിസം ബസ് പന്തളം ഡിപ്പോയിൽ നിന്നും പിൻവലിക്കുന്നത് എംഎൽഎ ഇടപെട്ട് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പന്തളം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ബസ് സർവീസ് നടത്തിക്കൊണ്ടിരുന്നത് മറ്റ് ഡിപ്പോയിലേക്ക് മാറ്റുന്നത് എംഎൽഎ അഡ്വ.സി വി ശാന്തകുമാർ നേരിട്ട് എത്തി ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചു. ശനിയാഴ്ച രാവിലെ കോട്ടയം ജില്ലയിലെ ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തി ബസ് പന്തളത്തു നിന്നും കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾ ഡിപ്പോയിലെത്തിയതും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബസ് പന്തളം ഡിപ്പോയിൽ തന്നെ തുടരുന്നതിനും തീരുമാനമായി.

പന്തളം, അടൂർ ഡിപ്പോകളിൽ നിന്ന് എംഎൽഎയുടെ അറിവില്ലാതെ ബസ്സുകൾ പിൻവലിക്കാൻ പാടില്ല എന്നും എംഎൽഎ ഗതാഗത മന്ത്രിയോടും ഉയർന്ന ഉദ്യോഗസ്ഥരോടും അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സക്കറിയ വർഗീസ്, എ നൗഷാദ് റാവുത്തർ, എസ് ഷെരീഫ്, ജി അനിൽകുമാർ  പി എസ് വേണു കുമാരൻ നായർ, ഇ എസ് നുജുമുദ്ധീൻ, പി പി ജോൺ, മുഹമ്മദ് ഷഫീഖ്, ടെന്നീസ് ജോർജ്, വിനോദ് മുകടിയിൽ, സോളമൻ വരവുകാലായിൽ, ബിജു മങ്ങാരം, കെ എൻ രാജൻ, ബൈജു മുകടിയിൽ തുടങ്ങിയ നേതാക്കന്മാർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...