രാത്രിയിൽ കെഎസ്ആർടിസി ബസിൽ കയറി അതിക്രമം ; രണ്ടു പെൺകുട്ടികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാത്രിയിൽ കെഎസ്ആർടിസി ബസിൽ കയറി അതിക്രമം കാണിച്ചതിന് രണ്ടു പെൺകുട്ടികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. ഞായറാഴ്ച 1.30 ഓടെ ബസിൽ കയറിയ ഇവർ മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയുമായിരുന്നു. മട്ടാഞ്ചേരി സ്വദേശിനി തസ്നി (24) തൃശൂർ സ്വദേശിനി അശ്വതി (24), എഴുകോൺ സ്വദേശി ജിബിൻ(24) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവമുണ്ടായത്. നാല് യുവതിയും ഒരു യുവാവും കല്ലമ്പലത്തുനിന്നാണ് ബസിൽ കയറിയത്. അതിനു പിന്നാലെ ഇവർ യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരെ അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതോടെ ജീവനക്കാർ ബസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ബസ് നിർത്തിയ ഉടനെ കൂട്ടത്തിൽ ഒരു പെൺകുട്ടി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.

ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് മൂന്ന് പെൺകുട്ടികളേയും യുവാവിനേയും പോലീസ് കസ്റ്റയിൽ എടുത്തു. സ്റ്റേഷനിൽ എത്തിയ ശേഷവും യാത്രക്കാരെ ഇവര്‍ അസഭ്യം പറയുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒരു പെൺകുട്ടി നിരപരാധിയാണെന്ന് കണ്ട് കേസിൽ നിന്ന് ഒഴിവാക്കി. അറസ്റ്റു ചെയ്തവരുടെ രക്തസാമ്പിൾ ശേഖരിച്ചു. യാത്രക്കാരോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയതിനാണ് ഇപ്പോള്‍ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...