ഓട്ടോ ഡ്രൈവറെ കുത്തി വീഴ്‌ത്തിയ കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍ 53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വയറിനും കൈയ്ക്കും മാരകമായി പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.

സുഹൃത്തിന്റെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോള്‍ വീടിനു സമീപം ചാമക്കാലാ റോഡില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ തങ്കച്ചന്റെ ഭാര്യ ഷെല്ലിയുടെ മുന്നിലായിരുന്നു അക്രമം. തങ്കച്ചന്റെയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു. കടുത്തുരുത്തി എസ്‌എച്ച്‌ഒ രഞ്ജിത്ത് വിശ്വനാഥ്. എസ്‌ഐ ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...