കാക്കനാട് : ജില്ല പഞ്ചായത്തില്‍ കോവിഡ് വ്യാപനം. പ്രസിഡന്റ് ഉല്ലാസ് തോമസ് ഉള്‍പ്പെടെ നിരവധി പേരാണ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഫണ്ട് വിതരണം ചെയ്യുന്നതും ജില്ല പഞ്ചായത്ത് വഴിയാണ്. പ്രസിഡന്റിന് പുറമേ വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജിനും നിരവധി കൗണ്‍സിലര്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തുടങ്ങി സുപ്രധാന പദവികള്‍ കൈകാര്യം ചെയ്യുന്ന ആറ് ഉദ്യോഗസ്ഥരും കോവിഡിനെ തുടര്‍ന്ന് അവധിയിലാണ്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരൊന്നും ഇല്ലാതിരുന്നതിനാല്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ എം.ജെ ജോമിയാണ് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയത്. അവധി ദിവസത്തിനൊപ്പം കോവിഡ് ഭീതിയും ചേര്‍ന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗമായ എല്‍ദോ ടോം പോള്‍ ജീവനക്കാരനായ കെ.കെ മന്‍ഷാദ് എന്നിവര്‍ മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്.