കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി കോര്‍പറേഷനിലേക്കുമുള്ള സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്തില്‍ സിപിഐഎം 17ഉം സിപിഐ അഞ്ചും സീറ്റുകളിലാണ് മത്സരിക്കുന്നത്. ജോസ് കെ മാണി വിഭാഗം രണ്ടു സീറ്റില്‍ മത്സരിക്കും. കോരനാട് വാരപ്പട്ടി സീറ്റുകളാണ് ജോസ് കെ മാണി ഗ്രൂപ്പിന് നല്‍കിയത്.
എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് ഓരോ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ആകെ 27 സീറ്റുകളാണ് ജില്ലാപഞ്ചായത്തിലുള്ളത്. 74 സീറ്റുകളിലേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎം 56 ഉം സിപിഐ എട്ടും സീറ്റുകളിലാണ് മത്സരിക്കുന്നത്. ജോസ് കെ മാണിക്ക് മൂന്നും എന്‍സിപിക്ക് രണ്ടും സീറ്റുകളാണ്.