കോന്നിയിൽ വിപുലമായ സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത് തല ആഘോഷ പരിപാടികൾ അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 2022 ഓഗസ്റ്റ് 15- ന് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ മാനേജർ ശ്രീ എൻ. മനോജ് ദേശീയ പതാക ഉയർത്തി. തുടർന്ന് സ്കൂളിൽനിന്ന് ആരംഭിച്ച വർണ്ണാഭമായ റാലി കോന്നി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് 75 കുട്ടികൾവീതം ദേശീയപതാകയും, സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളോടുകൂടിയ പ്ലക്കാർഡുകളുമേന്തിയാണ് റാലിയിൽ പങ്കെടുത്തത്. സ്കൂൾ എൻ.സി.സി.വിഭാഗം കേഡറ്റുകളും റാലിയിൽ പങ്കെടുത്തു. ഗാന്ധിസ്മൃതി എന്ന പേരിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം റാലി അവസാനിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ യോഗത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഗായകസംഘത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ഗീതിക അവതരണമികവുകൊണ്ട് വ്യത്യസ്തമായി.

കോന്നി എസ്.എച്ച്.ഒ. രഷീത് ആർ. മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്, എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളേയും വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ പ്രതിഭകളേയും ആദരിച്ചു. കോന്നി ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, സ്കൂൾ മാനേജർ എൻ.മനോജ് , മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.റ്റി, എച്ച്.എം.ഇൻ ചാർജ് ലീന കെ.എസ്, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.ശശികുമാർ , ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, അധ്യാപകരായ ആർ.ശ്രീകുമാർ , മാത്യൂസൺ പി. തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന ആഘോഷ പരിപാടികൾ പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. ഇലകൊള്ളൂർ പള്ളിപ്പടിയിൽ നിന്ന് റാലിയും നടന്നു. എലിമുള്ളുംപ്ലാക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എം അജയകുമാർ ആർ പതാക ഉയർത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...