ഷാജഹാനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊട്ടേക്കാടിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചന്ദ്രനഗറിലെ ബാറിലാണ് പ്രധാന പ്രതി നവീന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ എത്തി മദ്യപിച്ച് മടങ്ങിയത്. അരമണിക്കൂറിലധികം നേരമാണ് ബാറില്‍ ഇവര്‍ ചെലവഴിച്ചതെന്നും ഷാജഹാന്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതിന് പിന്നാലെ നഗരം വിട്ടതായും തെളിഞ്ഞു.

രാത്രി ഒന്‍പതിനും ഒന്‍പതരയ്ക്കുമിടയിലായിരുന്നു ഷാജഹാന്റെ കൊലപാതകം. ഒന്‍പത് അന്‍പതോടെ പ്രതികളില്‍ മൂന്നുപേര്‍ ഒരു ഇരുചക്രവാഹനത്തിലായി ചന്ദ്രനഗറിലെ ബാറിലെത്തി. മദ്യം ഓര്‍ഡര്‍ ചെയ്തും കൗണ്ടറിലിരുന്ന യുവാവിനോട് സംസാരിച്ചും പത്ത് മിനിറ്റ് നേരം ചെലവഴിച്ചു. മറ്റുള്ളവര്‍ക്കൊപ്പം മൂവരും കസേരയില്‍ ഇരുന്ന് മദ്യപിച്ചില്ല. പകരം ശുചിമുറിയിലേക്കുള്ള ഭാഗത്ത് നിന്ന് മൂന്നുപേരും മദ്യപിച്ചു. പിന്നാലെ ആഹാരം പാഴ്സലായി വാങ്ങി അര മണിക്കൂറിന് ശേഷം വന്ന വാഹനത്തില്‍ മടങ്ങുകയായിരുന്നു.

നവീന്‍‌ പിടിയിലായതിന് പിന്നാലെയാണ് ബാറിലെത്തിയിരുന്ന വിവരം പോലീസിനോട് പറഞ്ഞത്. അന്വേഷണസംഘം ബാറിലെത്തി ദൃശ്യങ്ങള്‍ ശേഖരിച്ച് ജീവനക്കാരുടെ മൊഴിയെടുത്തു. ബാറില്‍ നിന്നിറങ്ങിയ ശേഷം മൂവരും വീണ്ടും മദ്യപിച്ച് ഭക്ഷണം  കഴിച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്നാണ് മൊഴി. ബാറിലേക്കുള്ള യാത്രയിലും മടങ്ങുമ്പോഴും നവീന്‍ ഷാജഹാനെ വെട്ടിയ ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് പലരോടും ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...