മീനാക്ഷിയമ്മക്ക്‌ ആദരവ് നൽകി കൊന്നപ്പാറ എൽ പി സ്‌കൂൾ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച ഉടയൻ കാവിൽ മീനാക്ഷിയമ്മ (99)യെ കോന്നി കൊന്നപ്പാറ എൽ പി സ്‌കൂൾ വിദ്യാർഥികൾ വീട്ടിൽ എത്തി ആദരിച്ചു. 1937 ജനുവരി 20നാണ് ഗാന്ധിജി ഇലന്തൂർ സന്ദർശനം നടത്തുന്നത്. വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായികൂടിയാണ് സന്ദർശനം നടത്തിയത്. സ്കൂൾ സ്റ്റാഫ് സെക്രട്ടറി അനിത ജി നായരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷ കർത്താക്കളും കുട്ടികളും അടങ്ങുന്ന സംഘം ഉടയൻകാവിൽ മീനാക്ഷിയമ്മയുടെ അടുത്ത് എത്തി മീനാക്ഷിയമ്മക്ക്‌ ദേശീയ പതാക കൈമാറുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

മീനാക്ഷിയമ്മ ഗാന്ധിജിയോട് ഒപ്പമുള്ള അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപവും ഖദർ ദാസ് ജിയുടെ സ്മൃതി മണ്ഡപവും സന്ദർശിച്ച് കുട്ടികളും അദ്ധ്യാപരും പുഷ്പാർച്ചന നടത്തി. കൊന്നപ്പാറ എൽ പി സ്കൂളിലെ 4,5 ക്ളാസുകളിലെ മുപ്പത് കുട്ടികൾ ആണ് സന്ദർശനം നടത്തിയത്. കൊന്നപ്പാറ എൽ പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം പതാക ഉയർത്തലോടെ ആരംഭിച്ചു. പി റ്റി എ പ്രസിഡന്റ് നെജീമുദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്‌മിസ്ട്രെസ് ഷൈനി മാത്യു സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പ ഉത്തമൻ, ലീലാമ്മ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി അനിത ജി നായർ, സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങൾ കോർത്തിണക്കി “ധീരം വീരം” എന്ന പരിപാടി അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര ചരിത്രം ദൃശ്യ രൂപേണ കുട്ടികൾ അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...