കെ.പി.സി.സി ഫണ്ട് ശേഖരണത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആവിഷ്ക്കരിക്കുന്ന ഫണ്ട് ശേഖരണമായ څ138چ ചലഞ്ചിന് വിപുലമായ പദ്ധിതകള്‍ തയ്യാറാക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ജില്ലയിലെ 1078 ബൂത്തുകളില്‍ ഫണ്ട് ശേഖരണം നടത്താനാണ് പദ്ധതി.  ഒരു ബൂത്തില്‍ കുറഞ്ഞത് 50 വീടുകളിലെങ്കിലും കയറി കുറഞ്ഞത് പതിനായിരം രൂപ ശേഖരിക്കാനും ഈ ഭവന സന്ദര്‍ശനത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ ജനങ്ങളിലെത്തിക്കാനും ഡി.സി.സി തയ്യാറെടുക്കുന്നു.  സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അടങ്ങിയ ലഘു ലേഖ ഭവന സന്ദര്‍ശനത്തില്‍ വിതരണം ചെയ്യും.  മാര്‍ച്ച് 4 ന് ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ്, പോഷക സംഘടനാ നേതാക്കളും അവരവരുടെ ബൂത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും.

ഇതോടനുബന്ധിച്ച് 5 നിയോജക മണ്ഡലങ്ങളിലും ഫണ്ട് ശേഖരണ ഉദ്ഘാടനം  നടത്തും.  വിപുലമായ കോണ്‍ഗ്രസ് യോഗം ഇതിനായി ചേരുന്നുണ്ട്.  ഫെബ്രുവരി 26 ന് റാന്നി, കോന്നി, 27 ന് തിരുവല്ല, അടൂര്‍, മാര്‍ച്ച് 1 ന് ആറന്മുള നിയോജക മണ്ഡലം യോഗങ്ങള്‍ ചേരും. നേതാക്കള്‍ 138 ചലഞ്ചിന്‍റെ ഭാഗമായി നല്‍കേണ്ട ഫണ്ട് വിഹിതവും തീരുമാനിച്ചിട്ടുണ്ട്.  ഇതിനായി ഡി.സിസി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, സതീഷ് ചാത്തങ്കേരി, സതീഷ് ബാബു, എസ്. ബിനു എന്നിവരുടെ നേനതൃത്വത്തില്‍ ജില്ലാ  സമിതിയും രൂപീകരിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍  അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...