തിരുവനന്തപുരം : കെഎസആര്‍ടിസിയുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണെന്ന് എളമരം കരീം എംപി. തൊഴിലാളികള്‍ ആത്മര്‍ഥമായി ജോലി ചെയ്യുന്നവരാണ്. അവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് മാനേജ്‌മെന്റുകളാണ്.
കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കില്‍ പരിഹാരം കാണേണ്ടത് മാനേജ്‌മെന്റുകളാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിക്കാതെ തൊഴിലാളികളെ അടച്ച് ആക്ഷേപിക്കുക എന്നത് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറലാണ്. രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂണിയനുകളോ, ജോലി ചെയ്യാതെ ശമ്പളം പറ്റാനോ മറ്റാനുകൂല്യങ്ങള്‍ പറ്റാനോ ഒരു പ്രേരണയും നല്‍കുന്നില്ല. അതിന് ഒരു കാരണവശാലും അനുകൂലിക്കില്ല. ഓരോ തൊഴിലാളിയും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. മറിച്ച് എന്തെങ്കിലും വസ്തുതയോ തെളിവോ ഉണ്ടെങ്കില്‍ അതാണ് മാനേജ്‌മെന്റാണ് കൃത്യമായി പറയേണ്ടത്.
രാഷ്ട്രീയ പ്രസംഗം നടത്തുന്നത് പോലെ എംഡി മാധ്യമങ്ങളെ വിളിച്ച് ആരോപണം ഉന്നയിക്കുന്നത് ഒട്ടും ഉചിതമല്ല. അത് പദവിക്ക് ചേരാത്തതാണ്. അദ്ദേഹം പുന പരിശോധിക്കണമെന്നും എളമരം പറഞ്ഞു. ശമ്പള പരിഷ്‌കരണം വ്യവസായ മേഖലകളില്‍ സാധാരണ ഉണ്ടാകാറുണ്ട്. എന്നാല്‍ കാലോചിതമായി അത് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസിക്കായിട്ടില്ല. ഈ സര്‍ക്കാരാണ് ശമ്പള പരിഷ്‌കരണം നടത്താമെന്ന് ഉറപ്പ് പറയുകയും ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്ത് . ശമ്പള പരിഷ്‌കരണം പോലും നടത്താത്തപ്പോഴും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ജോലി ചെയ്യാന്‍ സന്നദ്ധമാവയരാണ് തൊഴിലാളികള്‍.
പണിമുടക്കിലേക്ക് പോലും അവര്‍ പോയിട്ടില്ല. അത്രയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ആക്ഷേപിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും എളമരം കരീം വ്യക്തമാക്കി.