Saturday, July 5, 2025 4:08 pm

ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല : എളമരം കരീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐ ഫോണ്‍ വിവാദം യുഡിഎഫിന് ബൂമറാങ്ങാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും എളമരം കരീം പറഞ്ഞു. പി ജയരാജനും ജി സുധാകരനും വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ അസ്വാഭാവികതയില്ല. പ്രിയപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് കാര്യമാക്കേണ്ടെന്നും എളമരം കരീം പ്രതികരിച്ചു.

ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായമാണ്. കുറ്റ്യാടിയിലെ പ്രതിഷേധവും സ്വാഭാവികം മാത്രമാണെന്നും എളമരം കരീം പറഞ്ഞു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ചോദ്യം ചെയ്യുന്ന വേളയിലാണ് സ്വപ്‌ന ഈ മൊഴി നല്‍കുന്നത്. ഈ മൂന്നു മാസവും ഒരു തെളിവും ശേഖരിക്കാനോ ആരെയും ചോദ്യം ചെയ്യാനോ അന്വേഷണ ഏജന്‍സികള്‍ക്കായില്ല. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്നതാണെന്ന് എല്ലാവര്‍ക്കും അറിയും. കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തിലാണ് രാജ്യം മുഴുവനും പെരുമാറുന്നതെന്നും എളമരം കരീം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....

ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
കണ്ണൂർ: ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്....

പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

0
റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്...

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...