പാര്‍ട്ടി കുടുംബ സ്വത്തല്ല ; പി കെ ജമീലയെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.

എ കെ ബാലന്റെ ഭാര്യ ഡോക്‌ടര്‍ പി കെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് സി പി എം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. 2001 മുതല്‍ എ കെ ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലയ്‌ക്ക് സീറ്റ് നല്‍കുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ കെ ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

പാലക്കാട് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും സി പി എമ്മില്‍ അതൃപ്‌തിയുണ്ട്. ഷൊര്‍ണൂരില്‍ പി കെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുളളത്. ഒറ്റപ്പാലത്ത് പി ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡി വൈ എഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്. കോങ്ങാട് ഡി വൈ എഫ് ഐ നേതാവ് പി പി സുമോദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനമുണ്ട്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...