മ്യാന്‍മാര്‍ ടിവി ചാനലുകളുടെ അക്കൗണ്ടുകള്‍ യൂട്യൂബ് പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

മ്യാന്‍മാര്‍ : മ്യാന്‍മാര്‍ സൈന്യം നിയന്ത്രിക്കുന്ന അഞ്ച് ടിവി ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു. മ്യാന്‍മാറിലെ പട്ടാള അട്ടിമറിയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും യൂട്യൂബ് പോളിസിക്ക് വിരുദ്ധമായി വീഡിയോകളായി ഇട്ടതിനാണ് നടപടി എന്നാണ് യൂട്യൂബിന്റെ പ്രതികരണം. ചില ചാനലുകളും നിരവധി വീഡിയോകളും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ വീഡിയോകളും ചാനലുകളും യൂട്യൂബ് പിന്തുടരുന്ന നിയമങ്ങളെയും കമ്യൂണിറ്റി ഗൈഡ് ലൈനുകളും ലംഘിക്കുന്നവയാണെന്ന് യൂട്യൂബ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

മ്യാന്‍മറില്‍ നിന്നുള്ള എംആര്‍ടിവി, മയ്വാദി മീഡിയ, എംഡബ്യൂഡി വെറൈറ്റി, എംഡബ്യൂഡി മ്യാന്‍മാര്‍ എന്നീ ചാനലുകള്‍ എല്ലാം നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച പട്ടാള അട്ടിമറിക്കെതിരായ നടന്ന പ്രക്ഷോഭത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ  നീക്കം. നേരത്തെ തന്നെ എംആര്‍ ടിവി പേജുകള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മാര്‍ ആര്‍മിയുമായി ബന്ധമുള്ള മുഴുവന്‍ പേജുകളും അടുത്തിടെ ഫേസ്ബുക്ക് വിലക്കിയിരുന്നു. അതേസമയം പ്രക്ഷോഭകര്‍ക്കെതിരായ വീഡിയോകളുമായി മ്യാന്‍മാര്‍ സൈന്യം ടിക്ടോക്കില്‍ സജീവമാണ് എന്നാണ് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...