കോഴഞ്ചേരി : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ ആറ് പഞ്ചായത്തുകളില്‍ നെല്‍കൃഷി വികസന രംഗത്ത് മുന്നേറ്റം നടത്തുന്നതിനും കരിമ്പു കൃഷി പുനരാരംഭിക്കുന്നതിനുംവേണ്ടി നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും 21 ന് ചൊവ്വാഴ്ച രാവിലെ 10 ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ആന്റോ ആന്റണി എം.പി. നിര്‍വ്വഹിക്കും.
കരിമ്പ് വികസ പദ്ധതി, കരിമ്പ് തലക്കം വിതരണം എന്നിവയുടെ ഉദ്ഘാടനം വീണാ ജോര്‍ജ്ജ് എം.എല്‍.എയും നെല്‍കര്‍ഷകരെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവിയും നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി വിശദീകരണവും, കൃഷിയെ സംബന്ധിച്ച ക്ലാസ്സും നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംസാരിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ് സ്വാഗതവും സെക്രട്ടറി രാജേഷ് കുമാര്‍ സി.പി. നന്ദിയും പറയും.