ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ; ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും ചൊവ്വാഴ്ച രാവിലെ 10 ന്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ ആറ് പഞ്ചായത്തുകളില്‍ നെല്‍കൃഷി വികസന രംഗത്ത് മുന്നേറ്റം നടത്തുന്നതിനും കരിമ്പു കൃഷി പുനരാരംഭിക്കുന്നതിനുംവേണ്ടി നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും 21 ന് ചൊവ്വാഴ്ച രാവിലെ 10 ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ആന്റോ ആന്റണി എം.പി. നിര്‍വ്വഹിക്കും.

കരിമ്പ് വികസ പദ്ധതി, കരിമ്പ് തലക്കം വിതരണം എന്നിവയുടെ ഉദ്ഘാടനം  വീണാ ജോര്‍ജ്ജ് എം.എല്‍.എയും  നെല്‍കര്‍ഷകരെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവിയും നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി വിശദീകരണവും, കൃഷിയെ സംബന്ധിച്ച ക്ലാസ്സും നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംസാരിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ് സ്വാഗതവും സെക്രട്ടറി രാജേഷ് കുമാര്‍ സി.പി. നന്ദിയും പറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...