പാലാ – മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ‌് ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ‌് ആക്രമിച്ചു. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ‌് നീർനായ് കടിച്ചത‌്. സ്ത്രികളുടെ കടവിൽ കുളിക്കാൻ എത്തിയ സ‌്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട‌് ഓടിരക്ഷപെട്ടു.

കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപാരി എന്നിവർക്കാണ് നീർനായയുടെ കടിയേറ്റത‌്. രാധാകൃഷ‌്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന‌് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ശബരിമല തീർഥാടനത്തിന് എത്തിയ രണ്ട് തീർഥാടകർ കഴിഞ്ഞ ആഴ്ച കടപ്പാട്ടൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നീർനായയുടെ കടിയേറ്റത്.

നീർനായ‌് ശല്യം തടയാൻ നടപടി സ്വീകരിക്കേണ്ടത‌് വനം വകുപ്പ‌് അധികൃതരാണ‌്. എന്നാൽ സംഭവം സംബന്ധിച്ച് ക്ഷേത്രം അധികൃതരോ പോലീസോ ഇതുവരെ  റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം മീനച്ചിലാറ്റിൽ കിടങ്ങൂരിലും നീർനായ് ആക്രമണം ഉണ്ടായിരുന്നു. വെ​ള്ള​ത്തി​ലും ക​ര​യി​ലും ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന നീ​ര്‍​നാ​യ വെ​ള്ള​ത്തി​ന​ടി​യി​ല്‍ 15 മു​ത​ല്‍ 20 മ​ണി​ക്കൂ​ര്‍ വ​രെ ശ്വാ​സം പി​ടി​ച്ച് ക​ഴി​യും. കൂ​ടാ​തെ വെ​ള്ള​ത്തി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ല്‍ നീ​ന്താ​ന്‍ ക​ഴി​യു​ന്ന ഇ​വ​യെ തു​ര​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കൂ​ട്ട​മാ​യി ക​ഴി​യു​ന്ന ഇ​വ​യു​ടെ പ്ര​ധാ​ന ആ​ഹാ​രം മ​ത്സ്യ​ങ്ങ​ളാ​ണ്. മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞാ​ല്‍ ക​ര​യി​ല്‍ ക​യ​റി കോ​ഴി​ക​ളെ​യും മ​റ്റും പി​ടി​ച്ചു തി​ന്നു​ക​യാ​ണ് പ​തി​വ്. കൂ​ടാ​തെ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ളും ഇ​വ ന​ശി​പ്പു​ക പ​തി​വാ​യി​ട്ടു​ണ്ട്.

ന​ദി​ക​ളി​ലേ​ക്ക് ചാ​ഞ്ഞു നി​ല്‍​ക്കു​ന്ന പ​രു​ത്തി​ക​ളും മു​ള​ങ്കാ​ടു​ക​ളു​മാ​ണ് ഇ​വ​യു​ടെ ആ​വാ​സ കേ​ന്ദ്രം. നാ​യ​യു​ടെ രൂ​പ​ത്തി​ലു​ള്ള ഇ​വ​യ്ക്ക് ഇ​രു​ട്ട് ത​വി​ട്ട് നി​റ​മാ​ണു​ള്ള​ത്. കൂ​ര്‍​ത്ത് മൂ​ര്‍​ച്ച​യേ​റി​യ വ​ള​ഞ്ഞ പ​ല്ലു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ഇ​വ​യെ പി​ടി​കൂ​ടാ​നോ നി​ര്‍​മ്മാ​ര്‍​ജ്ജ​നം ചെ​യ്യാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഴ​യ കാ​ല​ങ്ങ​ളി​ല്‍ ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്രം ക​ണ്ടു വ​ന്ന നീ​ര്‍​നാ​യ ഇ​പ്പോ​ള്‍ ന​ദി​ക​ളി​ല്‍ എ​ല്ലാ​യി​ട​ത്തും ഇതിന്റെ സാ​ന്നി​ധ്യ​മു​ണ്ട്.  ക​ടി​യേ​ല്‍ക്കുന്നവ​ര്‍​ക്ക് പേ ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള മ​രു​ന്നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​മ​രു​ന്നു​ക​ള്‍ പ​ല​പ്പോ​ഴും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലോ ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ക​ടി​യേ​റ്റ​വ​ര്‍ മി​ക്ക​വാ​റും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്. ഇ​വ​യു​ടെ ആ​വാ​സം മൂ​ലം ന​ദി​ക​ളി​ലെ മ​ത്സ്യ സ​മ്പ​ത്ത് കു​റ​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...