ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി ; ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

എരുമേലി : മുട്ടപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചുകയറി ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗുരുസ്വാമിയാണ്  അപകടത്തിൽ മരിച്ചത്. മുട്ടപ്പള്ളിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് കണമല  സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും മുൻ വില്ലേജ് അസിസ്റ്റന്റുമായ മലമ്പാറക്കല്‍ എം.എം  തമ്പിയുടെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സിറ്റൗട്ടും മുറിയും ഉൾപ്പെടെ വീട് ഭാഗികമായി തകർന്നു.  കർണാടക സ്വദേശി  75 വയസുള്ള ദോദ്ദ മനുഅപ്പയാണ്  അപകടത്തിൽ മരിച്ചത്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. എരുമേലി  പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...