Sunday, July 6, 2025 5:46 pm

വികസനത്തിന്റെ പാതയില്‍ ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ റീടാറിംഗ്, കോണ്‍ക്രീറ്റ്, കലുങ്ക് കെട്ട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ചന്ത നവീകരിക്കും. ചന്തയില്‍ കെട്ടിടം പുതുക്കി പണിത ശേഷം കച്ചവടത്തിനായി തുറന്നു നല്‍കും. ഇലന്തൂരിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു.

പഞ്ചായത്തിന് ഒരു മിനി എംസിഎഫ് ഉണ്ട്. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്ന വലിയ എംസിഎഫിന്റെ വിപുലീകരണം നടത്തും. മാലിന്യ നിക്ഷേപത്തിന് സ്ഥലം ഉണ്ടെങ്കിലും ചില ആളുകള്‍ എംസിഎഫിന്റെ സമീപങ്ങളില്‍ നിക്ഷേപിച്ച് പോകുന്നുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടക്കും. അതുപോലെ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള തുമ്പൂര്‍മുഴി പദ്ധതി വിപുലമാക്കും.

പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഒഴിവു സമയം വിനിയോഗിക്കാന്‍ കഴിയുന്ന കുന്നത്തുചിറ കുളം നവീകരിക്കുന്നത് പരിഗണനയിലുണ്ട്. കുളത്തിനു ചുറ്റും ബഞ്ചുകളും വഴി വിളക്കുകളും സ്ഥാപിക്കും. പഞ്ചായത്ത് പ്രദേശം മലയോര മേഖലയാണെങ്കിലും പലതരം കൃഷികള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ പ്രധാന പ്രശ്നം പന്നി ശല്യമാണ്. അത് വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കൃഷി ഓഫീസ് വഴി പന്നി ശല്യം തടയുന്നതിനുള്ള വേലി നിര്‍മിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള പദ്ധതി പരിഗണനയിലുണ്ട്.

പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം. വേനല്‍ക്കാലത്ത് പഞ്ചായത്ത് മുഖേന കുടിവെള്ളം വിതരണം ചെയ്തു. ജലജീവന്‍ മിഷന്‍ വഴി പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടന്നു വരുന്നു.  പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിയുടെ കാലത്ത് ആശാ വര്‍ക്കര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടതായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നല്‍കി. കോവിഡ് സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഫോണുകള്‍ നല്‍കാന്‍ പഞ്ചായത്ത് മുന്‍കൈ എടുത്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...

തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ...

അനുമോദന യോഗവും പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു

0
റാന്നി : വൈക്കം 1557ആം നമ്പർ സന്മാർഗ്ഗദായിനി എൻ എസ് എസ്...