പത്തനംതിട്ട : പി ഐ പിയുടെ ഇലന്തൂര്‍ ബ്രാഞ്ച് കനാല്‍ പുനര്‍നിര്‍മിക്കുന്നു. ഇലന്തൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. പത്തു വര്‍ഷങ്ങള്‍ക്കുശേഷം പിഐപി ബ്രാഞ്ച് കനാല്‍ നവീകരിക്കുകയാണ്. 10.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതിക്ക് ഭരണാനുമതിയായി, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ്. 2009 -10 കാലയളവില്‍ ജലവിതരണം നിലച്ച കനാല്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് ഇപ്പോള്‍ നവീകരിക്കുന്നത്.
നെല്‍കൃഷി പുനരാരംഭിക്കുന്നതിനും സബ് കനാല്‍ പുനര്‍നിര്‍മാണത്തിലൂടെ കഴിയും. ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ പ്രദേശവാസികള്‍ എംഎല്‍എയെ സമീപിച്ച് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിലാണ് എംഎല്‍എ ഇടപെട്ട് നടപടി ഉണ്ടായത്. സ്റ്റേഡിയത്തിന് അടിയിലൂടെയാണ് കനാലിന്റെ പൈപ്പ് ലൈന്‍ പോകുന്നത്. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 85 ലക്ഷം രൂപ വകയിരുത്തിയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. പൂക്കോട്, ഇടപ്പരിയാരം ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമവും, വരള്‍ച്ചയും കണക്കിലെടുത്താണ് കനാല്‍ വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതെന്ന് എംഎല്‍എ പറഞ്ഞു.