പി ഐ പിയുടെ ഇലന്തൂര്‍ ബ്രാഞ്ച് കനാല്‍ പുനര്‍നിര്‍മിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പി ഐ പിയുടെ ഇലന്തൂര്‍ ബ്രാഞ്ച് കനാല്‍ പുനര്‍നിര്‍മിക്കുന്നു. ഇലന്തൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. പത്തു വര്‍ഷങ്ങള്‍ക്കുശേഷം പിഐപി ബ്രാഞ്ച് കനാല്‍ നവീകരിക്കുകയാണ്. 10.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതിക്ക് ഭരണാനുമതിയായി, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ്. 2009 -10 കാലയളവില്‍ ജലവിതരണം നിലച്ച കനാല്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് ഇപ്പോള്‍ നവീകരിക്കുന്നത്.

നെല്‍കൃഷി പുനരാരംഭിക്കുന്നതിനും സബ് കനാല്‍ പുനര്‍നിര്‍മാണത്തിലൂടെ കഴിയും. ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ പ്രദേശവാസികള്‍ എംഎല്‍എയെ സമീപിച്ച് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിലാണ് എംഎല്‍എ ഇടപെട്ട് നടപടി ഉണ്ടായത്. സ്റ്റേഡിയത്തിന് അടിയിലൂടെയാണ് കനാലിന്റെ പൈപ്പ് ലൈന്‍ പോകുന്നത്. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 85 ലക്ഷം രൂപ വകയിരുത്തിയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. പൂക്കോട്, ഇടപ്പരിയാരം ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമവും, വരള്‍ച്ചയും കണക്കിലെടുത്താണ് കനാല്‍ വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതെന്ന് എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...