പത്തനംതിട്ട : ആശാ പ്രവര്‍ത്തകയ്ക്കു കോവിഡ് പോസിറ്റീവായെന്ന സംശയത്തെ തുടര്‍ന്നു ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അടക്കം മുപ്പതോളം പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.
ആശാ പ്രവര്‍ത്തകര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കിറ്റ് വിതരണം നടത്തിയിരുന്നു. രാവിലെ ഓമല്ലൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച കിറ്റ് വിതരണം ഉച്ചക്ക് ശേഷം മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ എത്തിയപ്പോഴാണ് അവിടെ പങ്കെടുത്ത ഒരു ആശാ പ്രവര്‍ത്തകക്ക് കോവിഡ് ബാധിച്ചതായി സംശയമുണ്ടായത്. ഇവര്‍ കോവിഡ് വാര്‍ഡില്‍ കയറിയിരുന്നതായി പറയുന്നു. ഇതിനെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലായത്. ഇവരുടെ രണ്ടാംഘട്ട സ്രവ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കുമെന്നാണു സൂചന. മുന്‍കരുതല്‍ എന്ന നിലയിലാണു പഞ്ചായത്തു സംഘടിപ്പിച്ച കിറ്റ് വിതരണത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്.