ഗ്ലാസ്‌ വാതില്‍ പൊട്ടി ചില്ല് വയറ്റില്‍ തുളച്ചു കയറി സ്ത്രീ മരിച്ചു ; സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

For full experience, Download our mobile application:
Get it on Google Play

 പെ​രു​മ്പാ​വൂ​ര്‍: ബാ​ങ്കി​ന്റെ  പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള ചി​ല്ലു​വാ​തി​ല്‍ ത​ക​ര്‍​ന്നു യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കുറ്റക്കാര്‍ക്കെതി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആവശ്യപ്പെട്ടു. ദി​നം​പ്ര​തി നിരവധിപ്പേര്‍ എത്തു​ന്ന ബാ​ങ്കി​ലെ വാ​തി​ലി​ന് ത​ട്ടി​യാ​ല്‍ പൊ​ട്ടു​ന്ന ത​ര​ത്തി​ലു​ള്ള ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച​ത് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്നാ​ണ് ആരോപണം. ബാങ്കില്‍ നിന്ന് ധൃതിയില്‍ പുറത്തിറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ തട്ടി  ശരീരത്തിലേക്ക് ചില്ല് തുളച്ചുകയറിയാണ് ഇന്ന് യുവതി  മരിച്ചത്.  ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ബാങ്കിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ബീന, മറന്നുവെച്ച താക്കോല്‍ എടുക്കുന്നതിനായി തിരികെയെത്തി. താക്കോല്‍ എടുത്ത് മടങ്ങുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചില്ലുവാതില്‍ തകര്‍ന്ന് ചില്ല് വയറ്റില്‍ തുളച്ചുകയറിയാണ് അപകടം. സംഭവം നടന്നയുടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...