കുടുംബവീട്‌ ആഭിചാരക്രിയകളുടെ സങ്കേതമാക്കാന്‍ ലൈല ശ്രമിച്ചിരുന്നതായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ലൈല രണ്ട്‌ ആങ്ങളമാര്‍ക്കുള്ള ഏക സഹോദരി. ഇലന്തൂര്‍ ഇടപ്പരിയാരം പ്ലാവിനാല്‍ കുടുംബാംഗമായിരുന്നു. ചെറുപ്പം മുതലേ ഭക്തിമാര്‍ഗത്തിലായിരുന്നു ഇവരുടെ ജീവിതം. കോളേജ് പഠന കാലത്ത്‌ പത്തനംതിട്ട ടൗണിലുള്ള വ്യാപാരിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചു. ഇതോടെ വീട്ടില്‍നിന്ന്‌ അനഭിമതയായി. ഈ വിവാഹത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്‍റെ മരണശേഷമാണ്‌ ഭാര്യ മരിച്ചു പോയ ഭഗവല്‍ സിങിനെ ലൈല വിവാഹം കഴിക്കുന്നത്‌.

ഈ ബന്ധത്തില്‍ ഒരു മകനുണ്ട്‌. ഭഗവല്‍ സിങിന്‌ ആദ്യ ഭാര്യയില്‍ ഒരു മകളുമുണ്ട്‌. മക്കള്‍ രണ്ടുപേരും വിദേശത്താണ്‌. ലൈലയുടെ സഹോദരന്മാരില്‍ ഒരാള്‍ അവിവാഹിതനാണ്‌. മാവേലിക്കരയിലുള്ള ഒരു ആശ്രമവുമായി ബന്ധപ്പെട്ട്‌ സന്യാസ ജീവിതം നയിക്കുന്നു. കുടുംബവീട്ടിലാണ്‌ ഇദ്ദേഹത്തിന്‍റെ താമസം. തന്‍റെ മരണശേഷം വീടും സ്‌ഥലവും ലൈലയ്‌ക്കും മകനുമായി നല്‍കാന്‍ ഇദ്ദേഹം തീരുമാനിച്ചിരുന്നുവത്രേ.

മറ്റൊരു സഹോദരന്‍ വിദേശത്തായിരുന്നു. വിവാഹം കഴിച്ചു നല്ല നിലയില്‍ കഴിയുന്ന ഇദ്ദേഹത്തെയും ഭക്തിമാര്‍ഗത്തിലേക്ക്‌ നയിക്കാന്‍ ലൈല ശ്രമിച്ചിരുന്നു. ഇതിനിടെ കുടുംബവീട്‌ ആഭിചാരക്രിയകളുടെ സങ്കേതമാക്കാന്‍ ലൈല ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ താമസിക്കുന്നിടത്തെ സമീപവാസികള്‍ക്ക്‌ പരാതിയൊന്നുമില്ലെങ്കിലും ഇടപ്പരിയാരത്തുകാര്‍ക്ക്‌ ലൈലയെക്കുറിച്ച്‌ അത്ര നല്ല അഭിപ്രായമില്ല.

ഭഗവല്‍ സിങ്ങിനെയും ഭക്തിയുടെ മാര്‍ഗത്തിലേക്കു നയിച്ചതു ലൈലയാണ്‌. നേരത്തേ സി.പി.എമ്മിന്‍റെ സ്‌റ്റഡി ക്ലാസുകള്‍ വരെ നയിച്ചിരുന്നയാളാണ്‌. എല്ലാ വിഷയങ്ങളിലും അറിവും പാണ്ഡിത്യവുമുണ്ടായിരുന്നു. ചെറുകവിതകളും രചിച്ചിരുന്ന ഭഗവല്‍ സിങ്‌ പെട്ടെന്ന്‌ അന്ധവിശ്വാസത്തിന്‍റെ വഴിയിലേക്ക്‌ നീങ്ങിയെന്നത്‌ നാട്ടുകാരെയും അമ്പരപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...