നരബലിക്കേസില്‍ മൂന്നുപ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നരബലിക്കേസില്‍ മൂന്നുപ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ നടത്തിയത് നരബലിയാണ്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായി പ്രതികൾ മനുഷ്യക്കുരുതി നടത്തിയെന്നും ദേവീപ്രീതിക്കായാണ് ഇപ്രകാരം ചെയ്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പണം നല്‍കുന്നതിനിടെയുള്ള തര്‍ക്കത്തിനിടെയാണ് പത്മത്തെ അതിക്രൂരമായി കൊല്ലപ്പെടുത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. നരബലി കേസിലെ മുഖ്യപ്രതി ഷാഫി ലൈം​ഗിക വൈകൃതത്തിന് അടമയാണെന്ന് പോലീസ് വ്യക്തമാക്കി. പണത്തേക്കാൾ ഉപരി ലെെംഗികതയായിരുന്നു ഇയാൾ ലക്ഷ്യം വെച്ചിരുന്നത്. ഉറ്റ സുഹൃത്തിൻ്റെ ഭാര്യയെ പോലും ഇയാൾ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സാധാരണയായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ത്രീകളാണ് ലോട്ടറി വിൽപ്പനയിലേക്ക് ഇറങ്ങുന്നത്. അത്തരക്കാരോട് സൗഹൃദം സ്ഥാപിച്ച് വൻ തുകകൾ വാഗ്ദാനം ചെയ്താണ് ഷാഫി മുതലെടുപ്പ് നടത്തുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഷാഫിയിലേക്ക് എത്തിയത് ലോട്ടറി വിൽക്കുന്നത് മറ്റു സ്ത്രീകൾ നൽകിയ സൂചനകളിലൂടെയായിരുന്നു.

സെപ്തംബർ 27നാണ് സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച പോലീസ് പത്മയുടെ ഫോണിലേക്കുവന്ന കോളുകളാണ് ആദ്യം പരിശോധിച്ചത്. ഈ കോളുകളിൽ നിന്നുമാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്.

ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നുവെന്ന് കണ്ടെത്തുകയും തുടർന്ന് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുമായിരുന്നു. ചോദ്യംചെയ്യലിനു ശേഷം ഷാഫിയെ വിട്ടയച്ചു. അതേസമയം പത്മത്തിൻ്റെ കൂടെ ലോട്ടറി വിൽപന നടത്തിയിരുന്ന ചില സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തു. പത്മ തിരുവല്ലയിലേക്കു പോയത് എന്തിനാണെന്നു പോലീസ് അന്വേഷിച്ചപ്പോഴും ഷാഫിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കുകയായിരുന്നു. പത്മത്തെ സമീപിക്കുന്നതിനു മുമ്പ് ഇവരിൽ ചിലരെയും ഷാഫി സമീപിക്കുകയും പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും മനസ്സിലയാതോടെയാണ് യാഥാർത്ഥ്യത്തിലേക്ക് പോലീസ് എത്തിയതും ഷാഫിയ കസ്റ്റഡിയിലെടുത്തതും.

അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് റോസ്‌ലിയേയും പത്മയേയും ദമ്പതികളും ഷിഹാബും കൂടി നരബലിക്ക് വധേയരാക്കിയത്. ഇരുവരേയും നരബലിയ്ക്കായി കൊലപ്പെടുത്തയത് ക്രൂരമായ രീതിയിലായിരുന്നു. കൊലപാതകങ്ങൾ രണ്ടും നടത്തിയത് ഭഗവൽ സിംഗിൻ്റെ ഭാര്യ ലെെലയായിരുന്നു.

എന്നാൽ കൊലപാതകങ്ങളിൽ മുന്നു പേർക്കും ഒരേപോലെ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. അശ്ലീല ചിത്രത്തിൻ്റെ ഷൂട്ടിംഗാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇരുവരേയും കൊലപ്പെടുത്തുവാനുള്ള സജ്ജീകരണം നടത്തിയത്. ഷൂട്ടിംഗാണെന്നു വിശ്വസിച്ചു നിന്ന ഇരകളെ ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തിയായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...