തിരുവനന്തപുരം : ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തിൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്നും നടപടി സ്വീകരിക്കുമെന്നും എസ്പി ശിൽപ. നേരത്തെ തയ്യാറാക്കിയ ശുചിമുറിക്ക് പകരം ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. ഇതിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. സ്റ്റേഷനിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കഴിച്ചതായി ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം പ്രതിയുടെ ആത്മഹത്യാശ്രമം നാടകമാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വിലയിരുത്തൽ. അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. ഗ്രീഷ്മയെ രാവിലെ ചോദ്യം ചെയ്യലിനായി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.