ആയുസ്സ് വര്‍ധിപ്പിക്കാന്‍ യുവതികളുടെ പച്ച മാംസം കഴിക്കാന്‍ റഷീദ് പറഞ്ഞു ; പ്രതികളുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആയുസ്സ് വര്‍ധിപ്പിക്കാന്‍ യുവതികളുടെ പച്ച മാംസം കഴിക്കാന്‍ റഷീദ് പറഞ്ഞു എന്ന് പ്രതികളുടെ മൊഴി. ഇലന്തുരിലെ നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികള്‍ ഭക്ഷിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാന്‍ നിര്‍ദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. ഇന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവര്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞത്.

പാകം ചെയ്തു ഭക്ഷിച്ചു. മനുഷ്യമാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്. ലൈലയാണ് ഇക്കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ആഭിചാരങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. പുസ്തകത്തില്‍ പറഞ്ഞതു പ്രകാരമാണ് മനുഷ്യമാംസം ഭക്ഷിച്ചത്. നരബലിക്ക് മുമ്പ് പത്മയുടെയും റോസ്​ലിയുടെയും ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി.

ഇവ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയംവെച്ചു. മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയെയും കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെടുന്നത്. മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും.

കൊലപാതകത്തിന് മുമ്പ് സ്ത്രീകള്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്നും മൊഴി നല്‍കിയതായി ഡിഐജി ആര്‍.നിശാന്തിനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...