എലത്തൂര്‍ : യുഡിഎഫില്‍ എലത്തൂര്‍ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. കെപിസിസി നേതൃത്വം ജില്ലാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. കെ വി തോമസിന്റെ നേതൃത്വത്തിലാണ് പ്രശ്‌നപരിഹാര ശ്രമം. തെരഞ്ഞെടുപ്പില്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി യു വി ദിനേശ് മണിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. എം കെ രാഘവന്‍ എംപിയും വിമത നീക്കത്തെ പിന്തുണച്ചിരുന്നു.
യുഡിഎഫ് ഘടകകക്ഷിയായ മാണി സി കാപ്പന്റെ പാര്‍ട്ടി എന്‍സികെക്കാണ് സീറ്റ് നല്‍കിയത്. എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് എന്‍സികെ പ്രവര്‍ത്തകര്‍ക്കൊപ്പം മാത്രമായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.