എലത്തൂർ ട്രെയിൻ ആക്രമണക്കേസ് ; പ്രതി 11 ദിവസം പോലീസ് കസ്റ്റഡിയിൽ , ചോദ്യം ചെയ്യൽ ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്നും ചോദ്യം ചെയ്യും. ആക്രമണം നടന്ന എലത്തൂരിലും ട്രെയിന്‍ ബോഗിയുള്ള കണ്ണൂരിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. ട്രെയിനിന് തീവെച്ചത് എന്തിന്? കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ? തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് വന്നതെങ്ങനെ? ആക്രമണം നടത്തി മഹാരാഷ്ട്രയിലെ രത്നഗിരി വരെ ഷാരൂഖ് സെയ്ഫി എങ്ങനെയെത്തി തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.

ഇതെല്ലാം അന്വേഷണസംഘം വിശദമായി ചോദിച്ചറിയും. സെയ്ഫിയെ ആക്രമണം നടന്ന എലത്തൂരിലെ റെയില്‍വേ ട്രാക്കിലും , ഡി വണ്‍, ഡി 2 ബോഗികളുള്ള കണ്ണൂരിലുമെത്തിച്ച് തെളിവെടുക്കും. ഇത് ഇന്നുണ്ടാകുമോ എന്ന് വ്യക്തമല്ല. എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ബാഗും നോട്ട് ബുക്കിലെ കയ്യക്ഷരവും ഷാരൂഖ് സെയ്ഫിയുടേത് തന്നെയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊലക്കുറ്റം, ട്രെയിനില്‍ തീകൊളുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷാരൂഖ് സെയ്ഫിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 11 ദിവസത്തേക്കാണ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍വിട്ടത്. കോഴിക്കോട് മാലൂര്‍കുന്നിലെ പൊലീസ് ക്യാംപിലാണ് ഷാരൂഖ് സെയ്ഫിയുള്ളത്.സെയ്ഫിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...