എലത്തൂർ ട്രെയിന്‍ തീവെപ്പ് ; കേസ് എന്‍.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യത വർധിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: യു.എ.പി.എ ചുമത്തിയതോടെ എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ് എന്‍.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യത വർധിച്ചു. തീവ്രവാദ പ്രവർത്തനത്തിനുള്ള യുഎ പിഎ 16 ആം വകുപ്പാണ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പോലീസ് ചുമത്തിയത്. ഇതോടെ ട്രെയിന്‍ തീവെപ്പ് കേസിലെ തീവ്രവാദ ബന്ധവും സംസ്ഥാന പോലീസ് തന്നെ സ്ഥിരീകരിക്കുകയാണ്. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി നാളെ അവസാനിക്കും. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊലപാതക ശ്രമം, ആസിഡ് പോലുള്ളവ ഉപയോഗിച്ച് ഗുരുതര പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇന്ത്യന്‍ റെയില്‍വെ നിയമത്തിലെ 151 ആം വകുപ്പുമാണ് പൊലീസ് ചുമത്തിയിരുന്നത്. ട്രെയിന്‍ തീവെയ്പ്പിനിടെ കൊല്ലപ്പെട്ട മൂന്നുപേരുടെ മരണത്തില്‍ പ്രതി ഷാറൂക് സെയിഫിക്ക് ഉത്തരവാദിത്തമുണ്ടെന്ന നിഗമനത്തില്‍ കൊലപാതകക്കുറ്റം ഐ പി സി 302 വകുപ്പ് രണ്ടാം ഘട്ടമായി ചുമത്തി.

അപ്പോഴും യു.എ.പി.എ ചുമത്തുന്നതില്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനമെടുത്തിരുന്നില്ല. ചോദ്യം ചെയ്യല്‍ ഒമ്പതു ദിവസം എത്തിയപ്പോഴാണ് തീവ്രവാദ കുറ്റം വരുന്ന യു.എ.പി.എ 16 ാം വകുപ്പ് പോലീസ് ഷാരൂഖില്‍ ചുമത്തിയത്. കേസില്‍ സംസ്ഥാന പോലീസ് തന്നെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെ കേസ് എൻ.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യതയും വർധിച്ചു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ കേരളത്തിലെത്തിയ എൻ.ഐ.എ സംഘം വിവരം ശേഖരിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തീവ്രവാദ ബന്ധം തള്ളാതെയായിരുന്നു റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഷാരൂഖിനായി ഡിഫന്‍സ് കൗണ്‍സല്‍ സമർപ്പിച്ച ജാമ്യാപേക്ഷയും 18നാണ് കോടതി പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...