എളവള്ളി ഗ്രാമപഞ്ചായത്തില്‍ ബള്‍ക്ക് വാട്ടര്‍ പദ്ധതി ; 45 കോടി രൂപയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എളവള്ളി ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ജലനിധി പദ്ധതിക്ക് സഹായകമായി ബള്‍ക്ക് വാട്ടര്‍ പദ്ധതി വരുന്നു. ഇതിനായി 45 കോടി രൂപയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഗ്രാമപഞ്ചായത്തില്‍ ജലനിധിയുടെ ഭാഗമായി 3900 പേര്‍ക്കാണ് കുടിവെള്ള വിതരണം ചെയ്തു വരുന്നത്. 4437 ഗുണഭോക്താക്കള്‍ക്ക് കൂടി ഗാര്‍ഹിക കണക്ഷന്‍ നല്‍കേണ്ടതുണ്ട്. ജലനിധിയുടെ നിലവിലുള്ള കുടിവെള്ള സ്രോതസായ ഇടിയംചിറയില്‍ കലക്കുവെള്ളം കലരുന്നതിനാല്‍ പലപ്പോഴും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ സമയങ്ങളില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ബള്‍ക്ക് വാട്ടര്‍ പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ശ്രമം തുടങ്ങിയത്.

ദേശമംഗലം, കടങ്ങോട്, വേലൂര്‍, വരവൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി, മുള്ളൂര്‍ക്കര, എളവള്ളി എന്നീ എട്ട് പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എളവള്ളി ഗ്രാമപഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം പറയ്ക്കാട് മുടാട്ട്കുന്നില്‍ വാട്ടര്‍ അതോറിറ്റി വക 50 സെന്‍്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ ശേഖരിക്കും. പ്രസ്തുത വെള്ളം താമരപ്പിള്ളി പൂച്ചക്കുന്നില്‍ നിലവിലുള്ള ടാങ്കിലേയ്ക്ക് ബൂസ്റ്റര്‍ വെച്ച്‌ പമ്പ് ചെയ്യും.

തുടര്‍ന്നാണ് ഗാര്‍ഹിക കണക്ഷനുകളിലേയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമ പഞ്ചായത്ത് രണ്ടര കോടി രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. പ്രസ്തുത തുക പുതിയ ഗാര്‍ഹിക കണക്ഷന്‍ കൊടുക്കുന്നവരില്‍ നിന്നും ഈടാക്കും. 2024ല്‍ പദ്ധതിയുടെ പൂര്‍ത്തീകരണം സാധ്യമാക്കാനാണ് തീരുമാനം. കൂടാതെ മണച്ചാല്‍ ശുദ്ധജലതടാകത്തിന്റെ നടപടിക്രമങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്വരിതഗതിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...