ഇലവുംതിട്ട : ഇലവുംതിട്ടയിലെ ഹോട്ടലുടമ രാജുവിനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇലവുംതിട്ട യൂണിറ്റിന്റെ നേത്രുത്വത്തില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ . കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.
ഇലവുംതിട്ടയിലെ അശോകാ ഹോട്ടല്‍ ഉടമ രാജുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കടയില്‍ ആഹാരം കഴിക്കാന്‍ എത്തിയ മൂവര്‍സംഘം പെട്ടെന്ന് രാജുവിനെ ആക്രമിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ വന്ന വാഹനം കാട്ടൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നു.
ഇലവുംതിട്ടയില്‍ രാവിലെ വ്യാപാരികളുടെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു യോഗം ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മഹൽ രാജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് പ്രസാദ് ആനന്ദദവൻ , യൂണിറ്റ് ജനറല്‍ സെക്രട്ടറി ബിനുപല്ലവി, ലിസി, അനു, മോഹനൻ മയൂരി , സുന്ദരാംഗൻ, അശോകൻ , രത്നാകരൻ, മധു , രമേശൻ , റജി , വർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു.