കെ.പി.സി.സി ഭാരവാഹി പട്ടികയിലെ വനിത പ്രാതിനിധ്യം : പരാതി നൽകുമെന്ന്​ മഹിളാ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിനെതിരെ മഹിളാ കോൺഗ്രസ്​ രംഗത്ത്​. ഇതേ കുറിച്ച്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ പരാതി നൽകുമെന്ന് മഹിള കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷ​ ലതിക സുഭാഷ്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുതിർന്ന നാല്​ വനിത അംഗങ്ങളുടെ പേര്​ വിവരങ്ങൾ താൻ സെക്രട്ടറി സ്​ഥാനത്തേക്ക്​ നിർദേശിച്ചിട്ടുണ്ട്​. കഴിവു തെളിയിച്ച ഒ​ട്ടേറെ സ്​ത്രീകൾ പാർട്ടിയിലുണ്ട്​. പുതിയ തലമുറയിലെ മിടുമിടുക്കികളായ പെൺകുട്ടികളും സ്​ത്രീകളും യു​വജനങ്ങളുമുണ്ട്​. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ മത്സരിച്ച്​ വിജയിച്ച്​ വിവിധ പദവികളിൽ കഴിവ്​ തെളിയിച്ച സ്​ത്രീകളുമുണ്ട്​. അവർക്ക്​ പ്രാതിനിധ്യം കൊടുക്കണമെന്നും ലതിക സുഭാഷ്​ ആവശ്യപ്പെട്ടു.

മഹിള കോൺഗ്രസി​​െൻറ ജില്ലാ അധ്യക്ഷയായ ആളെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ ഭാരവാഹിയാക്കുകയും മഹിളാ കോൺഗ്രസി​​െൻറ സംസ്ഥാന അധ്യക്ഷയായ വ്യക്തിയെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കുകയും ചെയ്യുന്ന കീഴ്​വഴക്കങ്ങൾ നേരത്തേ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...