ഇത് ദേശ വിരുദ്ധമാണ് ; കേന്ദ്ര സര്‍ക്കാരിനെതിരെ ബി.ജെ.പി എം.പി കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് സുബ്രഹ്മണ്യം സ്വാമി. രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വിൽക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ ആദ്യം മുതല്‍ എതിര്‍ക്കുന്നയാളാണ് സുബ്രമണ്യം സ്വാമി. രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സുബ്രമണ്യം സ്വാമി നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ അംഗമാണ് ഞാൻ. അടുത്ത യോഗത്തിൽ ചർച്ച ചെയ്യുന്ന ഒരു കുറിപ്പ് നൽകാൻ എന്നോട് ആവശ്യപ്പെട്ടു. അവർക്ക് ഇത് കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല.  അവർ അങ്ങനെ ചെയ്താൽ ഞാൻ കോടതിയിൽ പോകും. അതും അവർക്കറിയാം. സുബ്രമണ്യം സ്വാമി നാലു ദിവസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞതാണ്. എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യാനും നിർദ്ദേശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...