വിമാനത്താവളത്തിൽ സ്‌ഫോടക വസ്തു വെച്ച ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടക വസ്തു വെച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരം. ഉഡുപ്പി കർക്കള സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറിൽ നിന്നാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിൽ ലോക്കറിൽ ആണ് സയനൈഡ് സൂക്ഷിച്ചത്. ഫോറൻസിക് പരിശോധനയിൽ സയനൈഡ് ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഈ മാസം 20 നു രാവിലെയാണു സ്ഫോടക വസ്തുക്കൾ നിറച്ച ബാഗ് മംഗളൂരു വിമാനത്താവളത്തിൽ നിന്ന് കണ്ടെടുത്തത്. കേസില്‍ ആദിത്യറാവുവിനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മംഗളുരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ബാഗ് വച്ചതു താനാണെന്ന് എംബിഎ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരികൂടിയായ ഇയാള്‍ സമ്മതിച്ചതായി മംഗളൂരു പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ഇയാളെ തന്നെയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...