Friday, May 9, 2025 12:21 pm

ദുരിതക്കയത്തിലായ രാജമ്മക്ക് കൈത്താങ്ങായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബന്ധുക്കൾ കയ്യൊഴിഞ്ഞ് ദുരിതത്തിലായ രാജമ്മയെ ഏറ്റെടുത്ത് അടൂർ മഹാത്മജന സേവന കേന്ദ്രത്തിലെത്തിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്. മെഴുവേലി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ആര്യാട്ട് മോടി ലക്ഷംവീട് കോളനിയിലെ ബന്ധുവിന്റെ പേരിലുളള ചെറിയ വീട്ടിൽ ഒറ്റക്ക് കഴിഞ്ഞ് വന്ന അവിവാഹിതയായ അറുപത്തിമൂന്ന്കാരി രാജമ്മ അൽപ്പം ബുദ്ധി സ്ഥിരതയില്ലാത്തയാളാണ്. ബന്ധുക്കളും അയൽവാസികളും എന്തെങ്കിലും കൊടുത്താലും അടുത്ത നിമിഷം തന്നെ അവരെ ചീത്തവിളിക്കും. അതിനാൽ നാട്ടുകാരും ബന്ധുക്കളും അടുപ്പിക്കാറില്ല . ഇവരുടെ ദയനീയസ്ഥിതി വാർഡ് മെമ്പർ ലീലാ രാധാകൃഷ്ണനാണ് ജനമൈത്രി പോലീസിലറിയിക്കുന്നത്. ഉടൻ തന്നെ വിഷയത്തിലിടപെട്ട ജനമൈത്രി പോലീസ്  ഇവരുടെ ബന്ധുക്കളുമായി രാജമ്മയുടെ സംരക്ഷണമേറ്റെടുക്കുന്ന കാര്യം ചർച്ച ചെയ്തെങ്കിലും അവർ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് അടൂർ മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ലയുമായി ബന്ധപ്പെട്ട് സംരക്ഷണമുറപ്പാക്കി.  ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് , വാർഡ് മെമ്പർ ലീല രാധാകൃഷ്ണൻ , ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ  അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മ്പോ​ഴും ന​ട​പ​ടി​ക​ളി​ല്ല

0
പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മ്പോ​ഴും...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി....

സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ച്ചയിലും പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

0
മുംബൈ:  ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക്...

തിരുവല്ല– കുമ്പഴ റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി

0
തിരുവല്ല : തിരുവല്ല– കുമ്പഴ റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി....