കോന്നി : സംസ്ഥാന ഗവൺമെന്റ് കൃഷി വകുപ്പുമായി ചേർന്ന് നടത്തുന്ന ജീവനി പദ്ധതിയ്ക്ക് കോന്നി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ‘എന്റെ കൃഷി എന്റെ ആരോഗ്യം’ എന്ന സന്ദേശം പകർന്നു നൽകി നടത്തുന്ന പദ്ധതിയ്ക്ക് ബ്ലോക്ക് പഞ്ചായയത്ത് അംഗം റോജി ഏബ്രഹാമിന്റെ വസതിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി.എം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്യക്ഷൻ മോഹനൻ കാലായിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനി സാബു, ഗ്രാമ പഞ്ചായത്ത് അംഗം ലിസി സാം, അംഗങ്ങളായ എൻ.എൻ.രാജപ്പൻ, ഇ.പി.ലീലാമണി എന്നിവര്‍ പങ്കെടുത്തു.
ജീവനി പദ്ധതിയ്ക്ക് കോന്നി ഗ്രാമപഞ്ചായത്തിൽ തുടക്കമായി
RECENT NEWS
Advertisment