ചെങ്ങന്നൂർ: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നവീകരിച്ച ഉമയാറ്റുകര – പ്രയാർ പള്ളി കൂദാശ ശനിയാഴ്ച (11) നടക്കും. രാവിലെ 10ന് പ്രിസൈഡിംഗ് ബിഷപ്പ് റവ.. ഡോ. തോമസ് എബ്രഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും. വികാരി റവ: ഷാജി ഫിലിപ്പ്, സഭാ സെക്രട്ടറി റവ.എബ്രഹാം ജോൺ, വൈദിക ട്രസ്റ്റി റവ.സജി മാത്യു, ഇടവക മുൻ വികാരിമാർ, എന്നിവർസഹകാർമ്മികത്വം വഹിക്കും ഉച്ചക്ക് 12നു നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് റവ.ഡോ.തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യും. റവ.ഷാജി ഫിലിപ്പ്
അദ്ധ്യക്ഷത വഹിക്കും.
സജി ചെറിയാൻ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിൽ, ഇടവക വൈസ് പ്രസിഡന്റ് കെ.ജെ.ജോൺ കുളഞ്ഞിക്കണ്ടത്തിൽ, റവ.മാത്യൂസ് എബ്രഹാം, റവ.ടി ഇ.വർഗീസ് തുടങ്ങിയവർ സംസാരിക്കും.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നവീകരിച്ച ഉമയാറ്റുകര – പ്രയാർ പള്ളി കൂദാശ ശനിയാഴ്ച
RECENT NEWS
Advertisment