പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി കോവിഡ്-19 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സർക്കാരും ആരോഗ്യവകുപ്പും പോലീസും നല്കുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ സാനിറ്റയിസറോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ശുചിയാക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ച് സബ് ഇൻസ്പെക്ടർ ടി.പി.ശശികുമാർ പറഞ്ഞു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, നിധീഷ്കുമാർ, അജിത് എസ് പി, സുധീഷ് ഉപേന്ദ്രൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഭയപ്പാടില്ലാതെ ജാഗ്രതയോടെ.. കോവിഡ്-19 ബോധവൽക്കരണ പരിപാടിയുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്
RECENT NEWS
Advertisment